14 August Friday

പരിശോധനാ ഫലം കൃത്യമല്ല ‘നെഗറ്റീവായാലും ലക്ഷണമുള്ളവരെ ചികിത്സിക്കണം’

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ന്യൂഡൽഹി
കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായാലും ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കണമെന്ന്‌ വിദഗ്ധർ. പലർക്കും നെഗറ്റീവ്‌ ഫലം ലഭിച്ചതിനുശേഷം രോഗം സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെന്ന്‌ ഡോക്ടർമാർ പറഞ്ഞു.

ആന്റിബോഡി പരിശോധനാ ഫലങ്ങൾ 90ശതമാനം കൃത്യതയുള്ളതാണ്‌. എന്നാൽ രോഗം ആദ്യഘട്ടത്തിലാണെങ്കിൽ കണ്ടെത്താൻ കഴിയില്ല.  അതിനാൽ ലക്ഷണങ്ങളുള്ളവരെ രോഗം ഉറപ്പുവരുത്തും വരെ ചികിത്സിക്കാതെയിരിക്കരുത്‌.  എല്ലാ ചികിത്സാ രീതികളും രോഗം ആദ്യ ഘട്ടത്തിൽ തന്നെ മാറ്റാൻ കഴിയുന്ന തരത്തിലാകണമെന്ന്‌ ഡൽഹി സഫ്ദർജങ്‌ ആശുപത്രിയിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. നീരജ്‌ ഗുപ്‌ത പറഞ്ഞു. പരിശോധനാ ഫലത്തിനായി കാത്തിരിക്കാനാകില്ല. ലക്ഷണങ്ങൾ നോക്കി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിസിആറിൽ രോഗമില്ലെന്ന്‌ ഫലം ലഭിച്ച പലർക്കും സിടി സ്കാനിൽ ന്യൂമോണിയ കണ്ടെത്തി. ഇത്‌ കോവിഡിന്റെ പ്രധാന ലക്ഷണമാണ്‌. പിന്നീട്‌ ഇവരുടെ ശരീരത്തിൽ അണുബാധയുണ്ടെന്ന്‌ സ്ഥിരീകരിച്ചുവെന്ന്‌  എയിംസിലെ അസി. പ്രൊഫസർ ഡോ. വിജയ്‌ ഗുജ്ജർ പറഞ്ഞു.

പലപ്പോഴും ശരിയായ ഫലങ്ങൾ ലഭിക്കാത്തത്‌ സ്രവം ശേഖരിക്കുന്നതിലെ വീഴ്‌ച കൊണ്ടാണെന്ന്‌ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ നിഖിൽ മോഡി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top