17 February Sunday

റഫേലിൽ പുതിയ വെളിപ്പെടുത്തലുകൾ; കരാർ മോശമെന്ന്‌ രേഖപ്പെടുത്തിയത്‌ മൂന്ന്‌ പ്രതിനിധികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ന്യൂഡൽഹി> റഫേൽ ഇടപാടിൽ മോഡി സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്‌. പുതിയ കരാറിലെ വ്യവസ്‌ഥകൾ മുൻ  കരാറിനെക്കാൾ മോശമാണെന്ന്‌ ഏഴംഗ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ മൂന്ന്‌പേർ രേഖാമൂലം അറിയിച്ചിരുന്നതായി വിവരങ്ങൾ പുറത്തുവന്നു.

കരാറിൽ കടുത്ത ആശങ്കയാണ്‌ ഇവർ രേഖപ്പെടുത്തിയിരുന്നത്‌. ഈ മേഖലയെ കുറിച്ച്‌ സാങ്കേതിക പരിഞ്‌ജാനമുള്ള പ്രതിരോധവകുപ്പിലെ മൂന്ന്‌ ഉയർന്ന ഉദ്യോഗസ്‌ഥരാണ്‌ വിയോജനകുറിപ്പ്‌ നൽകിയത്‌.

കരാർ ലാഭകരമാണെന്നും വിമാനങ്ങൾ വേഗത്തിൽ ലഭിക്കുമെന്നുമുള്ള മോഡി സർക്കാരിന്റെ വാദം തെറ്റാണെന്ന്‌ വ്യക്‌ത‌മാക്കുന്നതാണ്‌ രേഖകൾ. കരാർ ഒപ്പിടുന്നതിന്‌ മൂന്നുമാസം മുമ്പെഴുതിയ എട്ടുപേജുള്ള വിയോജന കുറിപ്പാണ്‌ പുറത്തുവന്നത്‌.

അതേസമയം റാഫേൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്‌ പാർലമെൻറിന്‌ പുറത്ത്‌ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടക്കുകയാണ്‌. അതിനിടെ കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ ഇന്ന്‌ സഭയിൽ വെച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top