23 March Saturday

ദുർഭരണത്തിൽനിന്ന‌് ജനങ്ങളെ രക്ഷിക്കും: അഖിലേഷ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡൽഹി > ബിജെപി ഭരണത്തിൽ രാജ്യത്ത‌് അരാജകത്വമാണെന്ന‌് എസ‌്പി അധ്യക്ഷൻ അഖിലേഷ‌് യാദവ‌് പറഞ്ഞു. എല്ലായിടത്തും ജാതീയതയും വർഗീയതയുമാണ‌്. ദൈവങ്ങളെപോലും ബിജെപി വെറുതെ വിടുന്നില്ല. ഏറ്റുമുട്ടലുകളിൽ നിരപരാധികൾ കൊല്ലപ്പെടുകയാണ‌്. ബിജെപിയുടെ ദുർഭരണത്തിൽനിന്ന‌് ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട‌്–- അഖിലേഷ‌് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക‌് മായാവതിയെ പിന്തുണയ‌്ക്കുമോയെന്ന ചോദ്യത്തിന‌് യുപിയിൽനിന്ന‌് നേരത്തെയും പ്രധാനമന്ത്രിമാർ വന്നിട്ടുണ്ടെന്നും ഇനിയും പ്രധാനമന്ത്രിമാരുണ്ടായാൽ സന്തോഷമാണെന്നും അഖിലേഷ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top