23 March Saturday

മോഡിക്കും അമിത‌് ഷായ‌്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികൾ: മായാവതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡൽഹി > മോഡിക്കും അമിത‌് ഷായ‌്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാകുമെന്ന‌് ബിഎസ‌്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയും കോൺഗ്രസും ഒരേ പോലെയാണ‌്‌.  ഒരേ രീതിയിലാണ‌് ഇവർ ചിന്തിക്കുന്നത‌്. ബൊഫോഴ‌്സ‌് അഴിമതിയെത്തുടർന്ന‌് മുമ്പ‌് കോൺഗ്രസ‌് സർക്കാർ നിലംപൊത്തി. ഇപ്പോഴത്തെ ബിജെപി സർക്കാരിനെ റഫേൽ അഴിമതി വീഴ‌്ത്തും. കോൺഗ്രസിനെപോലെ പ്രതിപക്ഷത്തെ അടിച്ചമർത്താനാണ‌്  ബിജെപി സർക്കാർ ശ്രമിക്കുന്നത‌്.

കോൺഗ്രസിന്റെ കാലത്ത‌് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ‌്. ഇരുപാർടികളും സർക്കാർ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. 1977 ൽ കോൺഗ്രസ‌് സർക്കാരിന‌് സംഭവിച്ചത‌്  2019 ൽ ബിജെപി സർക്കാരിന‌് സംഭവിക്കും.

ജാതീയവും വർഗീയവുമായ ബിജെപിയ‌്ക്കെതിരായി അംബേദ‌്കറുടെയും ലോഹ്യയുടെയും അനുയായികൾ രൂപപ്പെടുത്തുന്ന സഖ്യമാണിത‌്. ദരിദ്രർ, തൊഴിലാളികൾ, പിന്നോക്ക വിഭാഗങ്ങൾ, ദളിതർ, മതന്യൂനപക്ഷങ്ങൾ, സ‌്ത്രീകൾ, യുവാക്കൾ, വ്യാപാരികൾ തുടങ്ങിയവരുടെ യോജിപ്പാകും സഖ്യത്തിലൂടെ സാധ്യമാവുക. ഉപതെരഞ്ഞെടുപ്പുകളിൽ തങ്ങൾ ബിജെപിയെ തോൽപ്പിച്ചു. –- മായാവതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top