ലൈംഗികാതിക്രമ പരാതി ; ബിഎസ്‌എഫിന് കാൽലക്ഷം രൂപ പിഴ
ന്യൂഡൽഹി
വനിത കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വീഴ്‌ച വരുത്തിയതിന് ബിഎസ്‌എഫിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാത്തതിലാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജോലിസ്ഥലത്ത് സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ(പോഷ് നിയമം)ത്തിന്റെ ലംഘനമുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഐജി നടത്തിയ അന്വേഷണത്തിൽ ആരോപണവിധേയനായ ഓഫീസർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് ബിഎസ്‌എഫ് അറിയിച്ചു.
വകുപ്പുതല നടപടിയും എടുത്തു. പ്രതിയല്ലാത്തതിനാലാണ് അന്വേഷണ റിപ്പോർട്ട് പരാതിക്കാരിക്ക് നൽകാതിരുന്നതെന്ന ബിഎസ്‌എഫിന്റെ വാദം കോടതി തള്ളി. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകണം–- കോടതി ഉത്തരവിൽ വ്യക്തമാക്കി.
0 comments