06 October Sunday

സൈനികരെ ബന്ദിയാക്കി വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ന്യൂഡൽഹി
മധ്യപ്രദേശിലെ ഇൻഡോറിൽ യുവ സൈനികരെ ബന്ദിയാക്കി കൊള്ളയടിച്ചശേഷം വനിത സുഹൃത്തിനെ ആറംഗ അക്രമി സംഘം കൂട്ട ബലാത്സംഗം ചെയ്‌തു. മഹൗ കരസേന ട്രെയിനിങ്‌ കോളേജിന്റെ ഛോട്ടി ജാമിലുള്ള ഫയറിങ്‌ റേഞ്ചിന്‌ സമീപം ബുധൻ അതിരാവിലെയാണ്‌ സംഭവം. രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തെന്നും നാലുപേർക്കായി തെരച്ചിൽ ശക്തമാക്കിയതായും ഡിഐജി നിമിഷ്‌ അഗർവാൾ പറഞ്ഞു.

കരസേനയിലെ രണ്ട്‌ ട്രെയിനി ഉദ്യോസ്ഥരും പെൺസുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുമ്പോൾ അക്രമികൾ വാഹനം വളയുകയായിരുന്നു.   മർദ്ദിച്ചശേഷം പണവും ആഭരണവും കവർന്നു. ഒരു പെൺകുട്ടിയേയും ഉദ്യോഗസ്ഥനെയും തോക്ക്‌ ചൂണ്ടി ബന്ദിയാക്കി. ഇവരെ വിട്ടയക്കാൻ പത്തുലക്ഷം രൂപ കൊണ്ടുവരാൻ മറ്റ്‌ രണ്ടുപേരോടും ആവശ്യപ്പെട്ടു.  സ്ഥലത്തുനിന്ന്‌ പോയ  ഇവർ കമാൻഡിങ്‌ ഓഫീസറെയും പൊലീസിനെയും വിവരമറിയിച്ചു.  മറ്റ്‌ സൈനികരും പൊലീസും എത്തുന്നതത്‌ ശ്രദ്ധയിൽപ്പെട്ടതോടെ അക്രമികൾ സ്ഥലം വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top