23 October Friday

മേയിൽ ഉണ്ടായിരുന്നത്‌ 65 ലക്ഷം രോഗികളെന്ന്‌ ഐസിഎംആർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020


ന്യൂഡൽഹി
ഇന്ത്യയില്‍ മെയ്‌ മാസത്തിൽ കോവിഡ് ബാധിതര്‍ 65 ലക്ഷത്തോളമായെന്ന് വെളിപ്പെടുത്തല്‍. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ പ്രഥമ സെറൊ സർവേ ഫലമാണ് ഈ സൂചന നല്‍കുന്നത്. കോവിഡ്‌ വ്യാപന തീവ്രത കണ്ടെത്താനുള്ള ആദ്യ സെറോ സർവേയിൽ 28,000 സാമ്പിൾ പരിശോധിച്ചു. ഇതില്‍  0.73 ശതമാനത്തിനും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 21 സംസ്ഥാനത്തിലെ 70 ജില്ലയിലായി 700 ക്ലസ്റ്ററിലാണ് മെയ്‌‌ 11 മുതൽ ജൂൺ നാലു വരെ സർവേ നടത്തിയത്.

ഈ ഘട്ടത്തില്‍ രാജ്യത്ത്‌ 64,68,388 രോ​ഗികള്‍ ഉണ്ടാകാമെന്നാണ് ഐസിഎംആർ വിലയിരുത്തൽ. അങ്ങനെ വന്നാല്‍ മെയ്‌ മാസത്തിൽ സ്ഥിരീകരിച്ച ഓരോ കേസിനും ആനുപാതികമായി 82–-130 രോ​ഗികള്‍ കണ്ടെത്താനാകാതെ പോയിട്ടുണ്ട്‌. കോവിഡ്‌ ബാധിച്ചവരിൽ ഏറ്റവും ദീർഘനാൾ നിലനിൽക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ ജി (ഐജിജി) എന്ന ആന്റിബോഡിയുടെ സാന്നിധ്യമാണ്‌ പരിശോധിച്ചത്‌. ഇന്ത്യൻ ജേർണൽ ഓഫ്‌ മെഡിക്കൽ റിസർച്ചിൽ സർവേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top