16 January Saturday

ആരോടും വൈരാഗ്യമില്ലെന്ന്‌ പൈലറ്റ്‌‌‌; ഗെലോട്ട്‌ പക്ഷത്തിന്‌ അതൃപ്‌തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


ന്യൂഡൽഹി
കോൺഗ്രസ്‌ പാർടിയിലേക്ക്‌ തിരിച്ചുവരാൻ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർടിക്കും ജനങ്ങൾക്കും‌വേണ്ടി സേവനം തുടരുമെന്നും സച്ചിൻ പൈലറ്റ്‌. തനിക്കും മറ്റ്‌ എംഎൽഎമാർക്കും എതിരെ ചിലർ നടത്തിയ രൂക്ഷമായ പരാമർശങ്ങളിൽ വേദനയുണ്ട്‌. എന്നാൽ, ആരോടും വൈരാഗ്യമില്ല. രാജസ്ഥാൻ കോൺഗ്രസിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിലെ വിയോജിപ്പ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. തെറ്റിദ്ധാരണയില്‍ നിന്നാണ് അനാവശ്യവിവാദം ഉണ്ടായത്‌. രാഷ്ട്രീയ എതിരാളികൾ ഈ കോലാഹലങ്ങൾ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നും പൈലറ്റ്‌ ദേശീയദിനപത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.

അതേസമയം, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച വിമതഎംഎൽഎമാരെ  തിരികെ സ്വീകരിച്ചതിൽ മുഖ്യമന്ത്രി അശോക്‌ഗെലോട്ടിന്റെ അടുപ്പക്കാരായ ചില എംഎൽഎമാർ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ഒരു മാസത്തോളം പാർടിയെയും സർക്കാരിനെയും മുൾമുനയിൽ നിർത്തിയ എംഎൽഎമാരെ വരവേറ്റത്‌ തെറ്റായ കീഴ്‌വഴക്കമാണെന്നാണ് പരാതി.

രാഹുൽഗാന്ധിയുമായി സച്ചിൻപൈലറ്റ്‌ കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ്‌ രാജസ്ഥാനിൽ മഞ്ഞുരുകലിന്‌ വഴിയൊരുങ്ങിയത്‌. സച്ചിൻപൈലറ്റ്‌ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ പാർടി അധ്യക്ഷ സോണിയഗാന്ധി മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top