01 April Wednesday

ആം ആദ്‌മി പാർടി എംഎൽഎയ്‌ക്ക്‌ നേരെ വെടിവെപ്പ്‌; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


ന്യൂഡൽഹി
ആം ആദ്‌മി പാർടി എംഎൽഎ നരേഷ്‌ യാദവിന്‌ നേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ കൂടെയുണ്ടായിരുന്ന വളണ്ടിയർ മരിച്ചു. ഒരാൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. 

പാർടി പ്രവർത്തകനായ അശോക്‌ മേൻ (45) ആണ്‌ മരിച്ചതെന്ന്‌ ആംആദ്‌മി എംപി സഞ്ജയ്‌ സിങ്‌ ട്വീറ്റ്‌ ചെയ്‌തു.  മെഹ്‌റോളിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ്‌ മടങ്ങിയ എംഎൽഎയ്‌ക്കും സംഘത്തിനും നേരെയാണ്‌ വെടിവെപ്പുണ്ടായത്‌. കേന്ദ്രഭരണത്തിന്റെ സർവസന്നാഹങ്ങളും തൂത്തെറിഞ്ഞ്‌ ഡൽഹിയിൽ ആംആദ്‌മി പാർടി ഹാട്രിക്‌ ജയം നേടിയിരുന്നു. നരേഷ്‌ യാദവ്‌ മെഹ്‌റോളിയിൽ നിന്നാണ്‌ വിജയിച്ചത്‌.  കിഷൻ ഗഡ്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top