കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം ; യുപിയില്‍ നാളെ സംയുക്ത മാർച്ച്
ന്യൂഡൽഹി
യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സമരം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്‌ച സംയുക്ത മാർച്ച് നടത്തും. ഗൗതംബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റിന്റെ സൂരജ്‌പുരിലുള്ള ഓഫീസിലേക്കാണ് മാർച്ച്. അഖിലേന്ത്യ കിസാൻ സഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
നൂറ്റമ്പതോളം കർഷകർ ജയിലിലാണ്. ഗ്രാമങ്ങളിൽ പൊലീസ് ഭീഷണി തുടരുന്നുണ്ടെന്നും പ്രാദേശികനേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കിസാൻ സഭ നേതാവ് പുഷ്‌പേന്ദർ ത്യാഗി പറഞ്ഞു. സിപിഐ എം എംപി അമ്രറാം നടത്തിയ കൂടിക്കാഴ്‌ചയിൽ ജില്ല മജിസ്‌ട്രേറ്റ് നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടെന്ന് ത്യാഗി പറഞ്ഞു.
പ്രക്ഷോഭം ശക്തിപ്പെടുത്താൻ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കുന്ന ബഹുജന പഞ്ചായത്തുകൾക്ക് ബുധനാഴ്‌ച തുടക്കമാകും. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകൾ സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
0 comments