12 December Thursday

416 പേരുടെ 1.76 ലക്ഷം കോടി കടം എഴുതിത്തള്ളി

സ്വന്തം ലേഖകൻUpdated: Friday Oct 11, 2019

ന്യൂഡൽഹി > മൂന്ന്‌ വർഷത്തിനുള്ളിൽ  416പേരുടെ 1.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വാണിജ്യബാങ്കുകൾ എഴുതിത്തള്ളി.  എല്ലാം 100 കോടിയിൽപരം രൂപ വരുന്നവ. ഇതേ കാലയളവിൽ(2015–-18 ) രാജ്യത്തെ പൊതു–-സ്വകാര്യമേഖലകളിലെ വാണിജ്യബാങ്കുകൾ മൊത്തം 2.17 ലക്ഷം കോടി രൂപയുടെ കിട്ടാക്കടവും എഴുതിത്തള്ളി. വിവരാവകാശ രേഖയിലാണ്‌ ഈ വിവരം.

220 കുടിശ്ശികക്കാരുടെ 76,600 കോടി രൂപയാണ്‌ എസ്‌ബിഐ എഴുതിത്തള്ളിയത്‌. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഇന്ത്യൻ ഓവർസീസ്‌ ബാങ്കും 500 കോടിയിൽപരം രൂപയുടെ  നാല്‌ വീതം കടങ്ങൾ എഴുതിത്തള്ളി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ 94 പേരുടെ വൻകിട കടങ്ങളാണ്‌ എഴുതിത്തള്ളിയത്‌. 27,042 കോടി രൂപ വരുമിത്‌. ഓരോ കടവും ശരാശരി 287 കോടി വരും.

സ്വകാര്യബാങ്കുകളിൽ ഏറ്റവും കൂടുതൽ കടം എഴുതിത്തള്ളിയത്‌ ഐഡിബിഐയാണ്‌–-26,219 കോടി രൂപ. നൂറുകോടിയിൽപരം വരുന്ന 71 കടങ്ങൾ ഇതിൽപെടുന്നു. നോട്ടുനിരോധനത്തിനുശേഷമാണ്‌ വൻകിട കടങ്ങൾ എഴുതിത്തള്ളുന്ന പ്രവണത വർധിച്ചത്‌.


പ്രധാന വാർത്തകൾ
 Top