31 October Saturday

ബംഗളൂരുവിൽ വൻ കഞ്ചാവ്‌ വേട്ട ; പിടികൂടിയത്‌ 1350 കിലോ കഞ്ചാവ്

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


ബംഗളൂരു
കന്നട സിനിമാലോകത്ത് കൊടികുത്തിവാഴുന്ന‌ ലഹരിമാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെ ബംഗളൂരുവിൽ വീണ്ടും വന്‍ കഞ്ചാവ് വേട്ട. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ പൊതികളിലായി സൂക്ഷിച്ചതായിരുന്നു‌. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ്‌ പുറത്തുവിട്ടു. കഞ്ചാവ്‌ വിൽപ്പന നടത്തിയ കേസിൽ നേരത്തേ അറസ്റ്റിലായ ഒരു ഓട്ടോ ഡ്രൈവറിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന നടത്തിയത്‌. ബംഗളൂരു പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയിലൊന്നാണിത്‌. ഒഡിഷയില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ട്‌ വന്നതെന്നാണ്‌ പൊലീസ്‌ നിഗമനം. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ  ബെൽജിയത്തിൽനിന്നെത്തിയ പാഴ്‌സലിൽ ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎ ഗുളികകൾ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top