12 September Thursday

ട്രെയിനിൽ തീപിടിത്തമെന്ന് അഭ്യൂഹം; യുപിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യാത്രക്കാർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ബറേലി> യുപിയിൽ ഓടുന്ന ട്രെയിനിൽ തീപിടിച്ചെന്ന് അഭ്യൂഹം പരന്നതിന് പിന്നാലെ പരിഭ്രാന്തരായ ആറ് യാത്രക്കാർ പുറത്തേക്ക് ചാടി. ആറ് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ഉത്തർപ്രദേശിലെ ബിൽപൂരിന് സമീപം ഹൗറ-അമൃത്സർ മെയിലിൻ്റെ ജനറൽ കോച്ചിലാണ് സംഭവം.

ബറേലിയിലെ ബിൽപൂർ സ്‌റ്റേഷനിലെത്തിയ ട്രെയിനിലാണ് തീപിടിച്ചെന്ന് പറഞ്ഞു പരത്തിയത്. ഉടൻതന്നെ ആരോ എമർജൻസി ചെയിൻ വലിച്ചു. ട്രെയിനിൻ്റെ വേഗത കുറഞ്ഞു. എന്നാൽ പൂർണ്ണമായും നിർത്തുന്നതിന് മുമ്പ് നിരവധി യാത്രക്കാർ ജീവനെ ഭയന്ന് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു.

സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് യാത്രക്കാർക്ക് പരിക്കേറ്റതായി ജിആർപി സ്റ്റേഷൻ ഇൻചാർജ് റെഹാൻ ഖാൻ സ്ഥിരീകരിച്ചു. അൻവരി (26), അക്തരി (45), കുൽദീപ് (26), റൂബി ലാൽ (50), ശിവ് ശരൺ (40), ചന്ദ്രപാൽ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ ഷാജഹാൻപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top