16 January Saturday

നീറ്റ്‌ പിജി : ഒഴിഞ്ഞ സീറ്റില്‍ മെറിറ്റില്‍ പ്രവേശനം വേണമെന്ന് ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ന്യൂഡൽഹി
നീറ്റ്‌ പിജി–- 2020 അഖിലേന്ത്യാ ക്വോട്ടയിൽ അന്തിമപട്ടിക പ്രസിദ്ധീകരിച്ചശേഷവും കാലിയായ 3373 സീറ്റിൽ‌ മെറിറ്റ്‌ അടിസ്ഥാനത്തിൽ പുതിയ പ്രവേശനം നടത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. നിലപാട്‌ അറിയിക്കാൻ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. വെള്ളിയാഴ്‌ച വാദംകേൾക്കും.

കാലിയായ സീറ്റ് അതത്‌ സംസ്ഥാനങ്ങൾക്ക്‌ തിരികെ കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. ഇത് മെറിറ്റില്‍ തൊട്ടുപിന്നിലുള്ളവര്‍ക്ക്‌ പ്രവേശനം ലഭിക്കാതിരിക്കാൻ കാരണമാകും. ഈ സീറ്റുകളിൽ മെറിറ്റ്‌ അടിസ്ഥാനത്തിൽ പുതിയ പ്രവേശനം നടത്തണമെന്ന്‌ ഹർജിക്കാരായ‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top