23 September Wednesday

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടിങ് ജാമ്യമില്ലാകുറ്റം; നിരവധി മാധ്യമപ്രവർത്തകർക്ക്‌ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ന്യൂഡൽഹി
കോവിഡ‍് മഹാമാരി പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ച തുറന്നുകാട്ടിയ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകർക്ക്‌ എതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി മഹാരാഷ്ട്ര സർക്കാർ. നിരവധി മാധ്യമപ്രവർത്തകർക്ക്‌ നോട്ടീസ് ലഭിച്ചു.

അടച്ചുപൂട്ടൽ വകവയ്‌ക്കാതെ താനെയിൽനിന്ന്‌ 400 കിലോമീറ്റർ ബൈക്കിൽ ബീഡില്‍ എത്തിയ പൊലീസുകാരനെക്കുറിച്ച്‌ റിപ്പോർട്ട്‌ നൽകിയ‌ ‘പാർശ്വഭൂമി’ എഡിറ്റർ ഗാമെത്ത്‌ ഭണ്ഡാരിയെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസില്‍പെടുത്തി. മൂന്ന്‌ പതിറ്റാണ്ടിലധികം മാധ്യമ രംഗത്തുള്ള ഭണ്ഡാരിയെ  ഓഫീസില്‍ അതിക്രമിച്ച്‌ കയറി പൊലീസ്‌ ബലംപ്രയോഗിച്ച്‌ ‌സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി.

കോവിഡ്‌ പ്രതിരോധത്തിൽ ഔറംഗാബാദ്‌ ജില്ലയിലെ വീഴ്‌ച തുറന്നുകാട്ടിയ റിപ്പോർട്ടുകളുടെ പേരില്‍ ‘ദിവ്യ മറാഠി’ പത്രത്തിന്റെ റിപ്പോർട്ടർക്കും ഫോട്ടോഗ്രാഫർക്കും ഡെപ്യൂട്ടി എഡിറ്റർക്കും എതിരെ കേസെടുത്തു‌.  ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമക്കേട് വിവരിച്ച ടിവി9 മറാഠിയിലെ രാഹുൽസ്സോറിയും കേസില്‍ കുടുങ്ങി.

ലാത്തൂർ പ്രസ്‌ക്ലബ് പ്രസിഡന്റ്‌ നരസിംഹഗോണെയ്‌ക്ക്‌ റിപ്പോർട്ടിങ്ങിനിടെ പൊലീസിന്റെ മർദനമേറ്റു.
എബിപി മജാ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രാഹുൽ കുൽക്കർണിക്ക്‌ എതിരെ വ്യാജവാർത്ത നൽകിയതിന്‌ എടുത്ത കേസ്‌ ആഗസ്‌തിലാണ്‌ മുംബൈ പൊലീസ്‌ പിൻവലിച്ചത്‌. റിപ്പോർട്ടിനെ തുടർന്ന്‌ മേയിൽ ബാന്ദ്ര സ്‌റ്റേഷനിൽ അതിഥിത്തൊഴിലാളികൾ തടിച്ചുകൂടിയതെന്ന്‌ ആരോപിച്ചാണ്‌ കേസെടുത്തത്‌. തെളിവില്ലെന്ന് കാട്ടി ഇപ്പോള്‍ പിൻവലിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top