28 September Monday

ഷാ ഫൈസൽ പാർടി വിടുന്നു‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ന്യൂഡൽഹി
മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ജമ്മു കശ്‌മീർ പീപ്പിൾസ്‌ മൂവ്‌മെന്റിൽനിന്ന്‌ രാജിവച്ചു. 2010ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ഫൈസൽ കഴിഞ്ഞവർഷം ജനുവരിയിലാണ്‌ സർവ്വീസ്‌ വിട്ട്‌‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിക്കുന്നത്‌. രാജിവച്ച്‌ രണ്ട്‌ മാസത്തിനുള്ളിൽ അദ്ദേഹം ജമ്മു കശ്‌മീർ പീപ്പിൾസ്‌ മൂവ്‌മെന്റിന്‌ രൂപം നൽകി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന്‌ സർക്കാർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. സംഘടനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കണമെന്ന്‌ ഷാ ഫൈസല്‍ ആവശ്യപ്പെട്ടതായി ജെകെപിഎം അറിയിച്ചു.

എന്നാൽ, അദ്ദേഹത്തിന്‌ ഐഎഎസിലേക്ക്‌ മടങ്ങൽ എളുപ്പമാകില്ലെന്നാണ്‌ സൂചന. കശ്‌മീരിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട  2018ലെ ട്വിറ്റിന്റെ പേരിൽ അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി തുടരുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top