20 September Friday

ജമ്മു കശ്‌മീർ: സുപ്രീംകോടതിയിൽ കൂടുതൽ ഹർജികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


സ്വന്തം ലേഖകൻ
ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ നാഷണൽ കോൺഫറൻസ്‌ നേതാക്കളായ മുഹമ്മദ്‌ അക്‌ബർ ലോൺ, ഹസ്‌നൈൻ മെഹ്‌മൂദി എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 370–-ാം അനുച്ഛേദം സംബന്ധിച്ച്‌ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകൾ ഭരണഘടനാവിരുദ്ധമായതിനാൽ റദ്ദാക്കണം. ഒന്ന്‌, മൂന്ന്‌ അനുച്ഛേദങ്ങൾ പ്രകാരം ഏതെങ്കിലും സംസ്ഥാനത്തെ ഒറ്റയടിക്ക്‌ കേന്ദ്രഭരണപ്രദേശമായി മാറ്റാൻ പാർലമെന്റിന്‌ നിയമപരമായ പരിമിതികളുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെ ചോദ്യംചെയ്‌ത രണ്ട്‌ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌. ഇവ അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചി
രുന്നു.

കശ്‌മീരിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കശ്‌മീർ ടൈംസ്‌ എഡിറ്ററും കോടതിയെ സമീപിച്ചിട്ടുണ്ട്‌. മാധ്യമപ്രവർത്തകർക്ക്‌ അവരുടെ കർത്തവ്യം സ്വതന്ത്രവും നിഷ്‌പക്ഷവുമായി നടപ്പാക്കാൻ വേണ്ട നിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിക്കണമെന്ന്‌ കശ്‌മീരി ടൈംസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അനുരാധ ഭാസിൻ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീരിലെ തന്റെ മാതാപിതാക്കളുടെ വിവരം ലഭ്യമല്ലാത്തതിനാൽ കോടതി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിലെ നിയമവിദ്യാർഥി മുഹമ്മദ്‌ അലീം സെയ്‌ദും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top