Deshabhimani

റെയിൽവേ ട്രാക്കിലേക്ക് നീങ്ങിയ ആനക്കൂട്ടത്തിന്റെ അപകടമരണം ഒഴിവാക്കി എ ഐ ക്യാമറ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 01:54 PM | 0 min read

ഭുവനേശ്വർ > എ ഐ സാങ്കേതിക വിദ്യകൊണ്ട് സാധ്യമാകുന്ന നിരവധി വിഷയങ്ങൾ ദിനവും നമ്മൾ അറിയാറുണ്ട്. കാലം കഴിയുംതോറും എ ഐ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമായി മാറിയിരിക്കുകയാണ്. വന്യമൃ​ഗങ്ങളുടെ ജീവൻ സംരക്ഷിച്ച എ ഐ ക്യാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗം. ഒഡീഷയിൽ വനം വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറയുടെ പ്രവർത്തനത്തിലൂടെയാണ് ആനക്കൂട്ടത്തിന്റെ അപകടമരണം ഒഴിവായത്. സുന്ദർഗഡ് ജില്ലയിൽ റൂർക്കലയിലെ വനത്തിൽ സഞ്ചരിച്ച ആനക്കുടുംബമാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ആനകൾ വരുന്നത്  എ ഐ ക്യാമറ തിരിച്ചറിയുകയും ട്രെയിൻ നിർത്താൻ കൃത്യ സമയത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആനകൾ വരുന്നത് ക്യമറ തിരിച്ചറിഞ്ഞതോടെ വനംവകുപ്പിന്റെയും റെയിൽവേയുടെയും കൺട്രോൾ റൂമുകളിലേക്ക് ലൊക്കേഷൻ വിവരങ്ങളും ചിത്രങ്ങളും എത്തി. കൺട്രോൾ റൂമിൽനിന്ന് ട്രെയിൻ നിർത്താൻ നിർദേശം നൽകുകയായിരുന്നു. ആനകൾക്ക് സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടക്കുന്നതിനായി റെയിൽവേ ഗുഡ്‌സ് ട്രെയിൻ 30 മിനിറ്റ് നിർത്തിയിട്ടു. റൂർക്കല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകളാണ് ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റിട്ടയേർഡ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ സാമൂഹിക മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home