31 October Saturday

4,442 ക്രിമിനൽ കേസിൽ എംപിമാരും എംഎല്‍എമാരും ; അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


ന്യൂഡൽഹി
രാജ്യത്ത് കാലാവധി പൂര്‍ത്തിയാക്കിയവരും അല്ലാത്തവരുമായ എംപിമാരും എംഎൽഎമാരും പ്രതികളായ 4,442 ക്രിമിനൽ കേസുണ്ടെന്ന് സുപ്രീംകോടതിയിൽ അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട്‌. നിലവിലുള്ള എംപി, എംഎൽഎമാർ ഉള്‍പ്പെട്ട 2,556 കേസുണ്ട്. ജീവപര്യന്തം ലഭിക്കാവുന്ന 413 കേസ്. എംപി, എംഎൽഎ ഉള്‍പ്പെട്ട കേസുകളില്‍ വേഗത്തിൽ വിചാരണ നടത്താന്‍ വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക കോടതി തുടങ്ങിയെന്നും അമിക്കസ്‌ക്യൂറിമാരായ വിജയ്‌ ഹൻസാരിയയും സ്‌നേഹാകലിതയും റിപ്പോർട്ടിൽ പറഞ്ഞു.

ഉത്തർപ്രദേശ്‌ മുന്നിൽ
എംപിമാരും എംഎൽഎമാരും ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് തീര്‍പ്പാക്കാനുള്ളത് ഉത്തര്‍പ്രദേശില്‍. ആകെ 1,217 കേസില്‍ 446 എണ്ണം നിലവിലുള്ള എംപി, എംഎല്‍എമാര്‍ക്കെതിരെയാണ്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയ 116 കേസുണ്ട്. ബിഹാർ : 531, തമിഴ്‌നാട്‌: 324, മഹാരാഷ്ട്ര: 330, ഒഡിഷ: 331, മധ്യപ്രദേശ്‌: 184, ആന്ധ്രാപ്രദേശ്‌: 106, പശ്‌ചിമബംഗാൾ: 131, കർണാടകം: 164 എന്നിങ്ങനെയാണ് കേസുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top