20 October Tuesday

മറാത്താസംവരണം ഭരണഘടനാബെഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


ന്യൂഡൽഹി
മറാത്താവിഭാഗത്തിന്‌ സംവരണം അനുവദിക്കാൻ 2018ൽ മഹാരാഷ്ട്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. വിഷയം ഭരണഘടനാബെഞ്ച്‌ പരിഗണിക്കണമെന്ന്‌‌ ജസ്റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ഉത്തരവിട്ടു.

2018ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2020–-21 വർഷം നിയമനങ്ങളോ പ്രവേശനങ്ങളോ അനുവദിക്കരുത്. ഇതുവരെ നടത്തിയ ബിരുദാനന്തര പ്രവേശനങ്ങൾക്ക്‌ പുതിയ ഉത്തരവ്‌ ബാധകമാകില്ല.

അമ്പത് ശതമാനത്തിൽ കൂടുതൽ സംവരണം അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമില്ലെന്ന്‌ ഇന്ദിര സോഹ്‌നി –- യൂണിയൻ ഓഫ്‌ ഇന്ത്യ കേസിൽ (1992) ‌സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച്‌ വിധിച്ചു. വിധി മറികടന്ന്‌ കൂടുതൽ സംവരണം അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടോയെന്ന കാര്യം വിശാലബെഞ്ച്‌ പരിശോധിക്കേണ്ടതുണ്ടെന്ന്‌ ജസ്റ്റിസുമാരായ ഹേമന്ത്‌ ഗുപ്‌ത, രവീന്ദ്രഭട്ട്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. മറാത്താവിഭാഗത്തിന് ‌16 ശതമാനം സംവരണം അനുവദിക്കുന്നതാണ്‌ 2018ൽ പാസാക്കിയ നിയമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top