22 September Tuesday

വിജയവാഡയിൽ കോവിഡ്‌ കെയർ സെന്ററിൽ തീപിടിത്തം;10 മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


വിജയവാഡ
ആന്ധ്രപ്രദേശിലെ കോവിഡ്‌കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ പത്ത്‌ പേർ വെന്തുമരിച്ചു. വിജയവാഡ നഗരത്തിലെ സ്വർണ പാലസ്‌ ഹോട്ടലിൽ സജ്ജീകരിച്ച കോവിഡ്‌ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ 5.15 ഓടെയാണ്‌ അഗ്നിബാധ. അപകടമുണ്ടാകുമ്പോൾ 30 രോഗികളും പത്ത്‌ ആരോഗ്യപ്രവർത്തകരുമാണ്‌ ഇവിടെയുണ്ടായിരുന്നത്‌. 17 രോഗികളെ സുരക്ഷിതരായി രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന്‌ പൊലീസ്‌ അറിയിച്ചു. സുരക്ഷാ ഗാർഡ്‌ അടക്കം മൂന്ന്‌ ജീവനക്കാർ രണ്ടാംനിലയിൽനിന്ന്‌ ചാടി രക്ഷപ്പെട്ടു. വൈദ്യുതി വിതരണത്തിലെ തകരാറാണ്‌ അപകടകാരണം. ഒന്നാംനിലയിലാണ്‌ ആദ്യം തീപിടിച്ചത്‌. പിന്നീട്‌ രണ്ടും മൂന്നും നാലും നിലകളിലേക്ക്‌ തീപടർന്നു. രമേഷ്‌ ആശുപത്രിയാണ്‌ ഇവിടെ കോവിഡ്‌ കെയർ സെന്റർ ആയി സജ്ജീകരിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌  ആന്ധ്രസർക്കാർ അമ്പത്‌ ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഗുജറാത്തിലെ കോവിഡ്‌ സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ 11പേർ മരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top