09 August Sunday

രാജ്യത്ത്‌ രണ്ടാംദിനവും കാൽലക്ഷം രോ​ഗികള്‍ ; ആകെ മരണം 21,600

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ന്യൂഡൽഹി
രാജ്യത്ത്‌ തുടർച്ചയായ രണ്ടാം ദിവസവും കാൽലക്ഷത്തിലേറെ കോവിഡ്‌ ബാധിതര്‍. ആകെ രോ​ഗികള്‍ എട്ട്‌ ലക്ഷത്തോടടുത്തു. വ്യാഴാഴ്‌ച രോ​ഗികളുടെ എണ്ണം 25,000വും മരണം 450ഉം കടന്നു. ആകെ മരണം 21,600.

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 219 മരണം. ആകെ രോ​ഗികള്‍ 2.31 ലക്ഷമായി, മരണം 966. മുംബൈയിൽമാത്രം 68 മരണം. തമിഴ്‌നാട്ടിൽ 65 മരണവും. ആകെ രോ​ഗികൾ 1.26 ലക്ഷം. മരണം 1765. കർണാടകത്തില്‍ 17 മരണം, ആകെ രോ​ഗികള്‍ 31105 , മരണം 486. ഡൽഹിയിൽ 45 മരണം. ആകെ രോ​ഗികള്‍ 1.07 ലക്ഷം, മരണം 3258. ബംഗാളിൽ 28 മരണം. ആകെ രോ​ഗികള്‍ 25000 കടന്നു, മരണം 854. ആന്ധ്ര13 മരണം,aഗുജറാത്ത് 15 മരണം.

● ദിവസംതോറുമുള്ള രോ​ഗികളുടെ എണ്ണം തുടർച്ചയായി ആയിരം കടന്നതോടെ യുപിയിൽ വീണ്ടും അടച്ചിടൽ.
●അസമിൽ നിന്നുള്ള മുൻ എംപിയും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിത ദേവിന് കോവിഡ്.
●കർണാടകത്തിലെ ശ്രംഗേരി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ടി ഡി രാജ ഗൗഡയ്ക്കും രോഗം.

 

സമൂഹവ്യാപനമില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രം
രാജ്യത്ത്‌ എവിടെയും കോവിഡിന്റെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രോഗവ്യാപനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ പ്രത്യേക ഉദ്യോഗസ്ഥൻ(ഒഎസ്‌ഡി)  രാജേഷ്‌ ഭൂഷന്‍ അവകാശപ്പെട്ടു.10 ലക്ഷം പേരിൽ 538 രോ​ഗിഎന്നതാണ്‌ണ്‌ ഇന്ത്യയിലെ‌ സ്ഥിതി. ആഗോളശരാശരി 10 ലക്ഷത്തിന്‌ 1452 രോ​ഗിയാണ്‌. കോവിഡ്‌ മരണം രാജ്യത്ത്‌ 10 ലക്ഷത്തിന്‌ 15 ആണ്‌. ആഗോളതലത്തിൽ ഇത്‌ 69.3 ആണ്‌.

രാജ്യത്തെ രോ​ഗികളില്‍ 49 ശതമാനം 80 ജില്ലയില്‍‌. മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഡൽഹി, കർണാടക, തെലങ്കാന, ആന്ധ്ര, യുപി, ഗുജറാത്ത്‌ എന്നീ എട്ട്‌ സംസ്ഥാനങ്ങളിലായാണ്‌ 90 ശതമാനം രോ​ഗികള്‍. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌, ഗുജറാത്ത്‌, യുപി, ബംഗാൾ എന്നീ ആറ്‌ സംസ്ഥാനങ്ങളിലായാണ്‌ 86 ശതമാനം മരണം.

മനുഷ്യനില്‍ വാക്സിന്‍ പരീക്ഷണം ഉടന്‍
ഇന്ത്യയിൽ വികസിപ്പിച്ചുവരുന്ന കോവാക്‌സിൻ, സൈക്കോവ്‌–- ഡി എന്നീ വാക്‌സിനുകൾ മൃഗങ്ങളിൽ പരീക്ഷണഘട്ടം പൂർത്തീകരിച്ചുവെന്നും മനുഷ്യരിലെ പരീക്ഷണം വൈകാതെ ആരംഭിക്കുമെന്നും ഐസിഎംആർ ശാസ്‌ത്രജ്‌ഞ നിവേദിത ഗുപ്‌ത അറിയിച്ചു. ആഗോളതലത്തിൽ 19 വാക്‌സിൻ നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുണ്ട്‌.


രോ​ഗികള്‍ ദിവസേന 2.87 ലക്ഷം വരെയാകാം :  മുന്നറിയിപ്പുമായി എംഐടി പഠനം‌
ഇന്ത്യയിൽ 2021 ഫെബ്രുവരിയോടെ ദിവസേന 2.87 ലക്ഷം രോ​ഗികള്‍ എന്നതരത്തില്‍ കോവിഡ്‌ സ്ഥിതി രൂക്ഷമായേക്കാമെന്ന്‌ മസാച്ചുസെറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എംഐടി) പഠനം‌. മരുന്നോ വാക്‌സിനോ കണ്ടെത്താനാകാത്ത സ്ഥിതി തുടർന്നാൽ ആഗോളതലത്തിൽ രോ​ഗികള്‍ 24.9 കോടി വരെയായി വർധിച്ചേക്കാം. മരണം 18 ലക്ഷം വരെയാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. 

2021 ന്റെ തുടക്കത്തിൽ ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ യുഎസിനെ മറികടക്കും. യുഎസില്‍ ദിവസേന 95000 രോ​ഗികള്‍ എന്ന നിരക്കാകും. റിപ്പോർട്ടുചെയ്യപ്പെട്ടതിന്റെ 12 ഇരട്ടിയെങ്കിലും റിപ്പോർട്ടുചെയ്യപ്പെടാതെ പോകുന്നു. മരണം അമ്പത്‌ ശതമാനമെങ്കിലും അധികമായി മാറിയേക്കും.

എത്രയും നേരത്തെ കൂടുതൽ പരിശോധനയെന്നതാണ്‌ കോവിഡ്‌ വ്യാപനം തടയാന്‍ അനിവാര്യം.  84 രാജ്യങ്ങളിലെ കോവിഡ്‌ വ്യാപന സ്ഥിതി വിലയിരുത്തിയാണ്‌ എംഐടി ഗവേഷകരായ ഹാഷിർ രാമാനന്ദ, ടി വൈ ലിം, ജോൺ സ്‌റ്റെർമാൻ എന്നിവർ ‘എസ്‌റ്റിമേറ്റിങ്‌ ദി ഗ്ലോബൽ ട്രെൻഡ്‌ ഓഫ്‌ കോവിഡ്‌’എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top