19 November Tuesday

പൊലീസുകാർക്കെതിരെ നടപടി: ഹർജി ഫെബ്രുവരിയിലേക്ക്‌ മാറ്റി

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019

ന്യൂഡൽഹി >  ഡൽഹിയിൽ പണിമുടക്കി പ്രതിഷേധിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന അഭിഭാഷകരുടെ ഹർജിയിൽ വാദംകേൾക്കുന്നത്‌  ഡൽഹി ഹൈക്കോടതി ഫെബ്രുവരിയിലേക്ക്‌ മാറ്റി. അടുത്ത ദിവസങ്ങളിൽ   വാദം കേൾക്കണമെന്ന  അഭിഭാഷകരുടെ ആവശ്യം ചീഫ്‌ ജസ്‌റ്റിസ്‌ ഡി എൻ പട്ടേലും ജസ്‌റ്റിസ്‌ സി ഹരിശങ്കറും ഉൾപ്പെട്ട ബെഞ്ച്‌ തള്ളി.

 പൊലീസുമായുള്ള വിഷയം ഒത്തുതീർക്കുന്നതിന്‌  മികച്ച അഭിഭാഷകരെയും ഉപയോഗപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. നീണ്ട കാലാവധി ആവശ്യമാണെന്നും ഫെബ്രുവരി12 നുശേഷം വാദം കേൾക്കാമെന്നും കോടതി നിരീക്ഷിച്ചു.

ധർണ നടത്തുകയും അധിക്ഷേപകരമായി മുദ്രാവാക്യം മുഴക്കുകയും ചെയ്‌ത പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയത്തോട്‌ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അഭിഭാഷകർ പൊതുതാൽപ്പര്യ ഹർജി നൽകിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top