09 August Sunday

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

ന്യൂഡൽഹി > ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. ചില പ്രദേശങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം അറിയിച്ചത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 7.67 ലക്ഷത്തിലേറെയായി. മരണം 21000 കടന്നു. രോഗമുക്തി നിരക്ക് 61.53 ശതമാനമാണ്. ആകെ 4.57 ലക്ഷം പേർ രോഗമുക്തരായപ്പോൾ 2.65 ലക്ഷം പേർ ചികിത്സയിൽ കഴിയുകയാണ്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top