14 August Friday

മഴയിൽ വീടുതകർന്നു ; ഉത്തരാഖണ്ഡിൽ അമ്മയും രണ്ടുമക്കളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ഡെറാഡൂൺ
ഉത്തരാഖണ്ഡിൽ ശക്തമായ മഴയിൽ വീട്‌ തകർന്ന് അമ്മയും രണ്ട് മക്കളും മരിച്ചു. അൽമോറ ജില്ലയിലെ ദ്വാരഹട്ട്‌ പ്രദേശത്ത്‌ ചൊവ്വാഴ്‌ച രാത്രിയാണ്‌ അപകടം‌. ചന്ദ്രാദേവി (50), മക്കളായ കമല (17), പിങ്കി (12) എന്നിവരാണ്‌ മരിച്ചത്‌. ഉറങ്ങിക്കിടന്ന ഇവരുടെ ശരീരത്തിലക്ക്‌ ‌കെട്ടിടം തകർന്ന്‌ വീഴുകയായിരുന്നു.

അമ്മയുടെയും ഒരു മകളുടെയും മൃതദേഹം കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽനിന്ന്‌ പുറത്തെടുത്തു‌‌. ഒരാൾ  ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി മരിച്ചു. ചന്ദ്രദേവിയുടെ ഭർത്താവ്‌ രമേഷ്‌ റാമിനെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽനിന്ന്‌ രക്ഷപ്പെടുത്തി. കനത്ത മഴയിൽ അയൽ വീട്ടിൽ കുടുങ്ങിപ്പോയ ഇവരുടെ മകൻ കിഷൻ റാം അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടു.

രമേഷ്‌ റാമിനെ പ്രാഥമിക പരിശോധനയ്‌ക്കുശേഷം ആശുപത്രിയിൽനിന്ന്‌ വിട്ടയച്ചു. കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ‌ പ്രഖ്യാപിച്ചു‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top