06 August Thursday

കൂട്ടബലാത്സംഗം: ഉത്തർപ്രദേശിൽ പെൺകുട്ടി ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019


കാൺപുർ
ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യചെയ്‌തു. അയൽവാസികൾ ബലാത്സംഗംചെയ്‌തതായി പൊലീസിൽ പരാതി നൽകിയ പതിനേഴുകാരിയാണ്‌ വെള്ളിയാഴ്‌ച രാത്രി ബന്ധുവീട്ടിൽ തൂങ്ങിമരിച്ചത്‌.

നവംബർ 13ന്‌ പീഡിപ്പിച്ചതായി കാണിച്ച്‌ രക്ഷിതാക്കളോടൊപ്പമെത്തിയാണ്‌ പെൺകുട്ടി പരാതി നൽകിയത്‌. കുട്ടിക്ക്‌ കൗൺസലിങ്‌ നൽകാൻ  ചൗബേപുരിലെ ബന്ധുവീട്ടിലേക്ക്‌ വിട്ടതായിരുന്നു. വെള്ളിയാഴ്‌ച ബന്ധുക്കൾ പുറത്തുപോയ സമയത്ത്‌ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top