19 November Tuesday

കശ്‌മീരിൽ വെടിവയ്‌പിൽ സൈനികൻ കൊല്ലപ്പെട്ടു ; മഞ്ഞുവീഴ്‌ചയിൽ 6 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


ന്യൂഡൽഹി
കശ്‌മീരിൽ വ്യാഴാഴ്‌ച രാത്രി പാകിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ നടത്തിയ വെടിവയ്‌പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. വെടിനിർത്തൽ ലംഘിച്ച്‌ പാക്‌ സേന നടത്തിയ ഷെല്ലാക്രമണത്തിൽ മറ്റൊരു സൈനികന്‌ പരിക്കേറ്റു.

കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട്‌ കരസേനാ ജവാന്മാരടക്കം ആറുപേർ കൊല്ലപ്പെട്ടു.   മോശം കാലാവസ്ഥ കാഴ്‌ചതടസ്സം സൃഷ്ടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിലാണ്‌  സൈനികർ കൊല്ലപ്പെട്ടത്‌. കുപ്‌വാരയിൽ മഞ്ഞിൽ കുടുങ്ങി രണ്ട്‌ സൈനിക പോട്ടർമാരും രണ്ട്‌ നാട്ടുകാരും കൊല്ലപ്പെട്ടു. ബുധനാഴ്‌ച മുതലാണ്‌ കശ്‌മീരിൽ മഞ്ഞുവീഴ്‌ചയാരംഭിച്ചത്‌.  കടുത്ത ശൈത്യത്തിൽ റോഡ്‌ –- വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്‌ച ശ്രീനഗറിലേക്കും പുറത്തേക്കുമുള്ള 11 വിമാന സർവീസ്‌ റദ്ദാക്കി. മഞ്ഞുവീഴ്‌ച കാരണം പലയിടത്തും വൈദ്യുതിബന്ധം വിച്‌ഛേദിച്ചു.

മഞ്ഞുവീഴ്‌ചയാരംഭിച്ചതോടെ അതിർത്തിക്കപ്പുറത്ത്‌ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തീവ്രമായി. പൂഞ്ചിലെ കൃഷ്‌ണഘട്ടി മേഖലയിൽ നുഴഞ്ഞുകയറിയ തീവ്രവാദികൾ നടത്തിയ വെടിവയ്‌പിൽ ശിപായി രാഹുൽ ഭൈരു സുലഗേക്കർ(21) കൊല്ലപ്പെട്ടു. തീവ്രവാദികൾക്കായി തെരച്ചിൽ ശക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top