19 November Tuesday

അയോധ്യാവിധി : സംസ്ഥാനങ്ങൾക്ക്‌ ജാഗ്രതാനിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ന്യൂഡൽഹി
അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീംകോടതിവിധി വരാനിരിക്കെ അതീവ സുരക്ഷാജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌.  17ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ വിരമിക്കാനിരിക്കെ അതിനുമുമ്പുള്ള ഏതു പ്രവൃത്തിദിവസവും വിധി പ്രഖ്യാപിച്ചേക്കാം.

അയോധ്യയിൽ നാലുതട്ടായുള്ള സുരക്ഷ ഒരുക്കുന്നുണ്ട്‌.  4,000 അർധസൈനികരെ  വിന്യസിച്ചു. വിവിധ മേഖലകളിൽ താൽക്കാലിക ജയിലും സജ്ജമാക്കി. സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്‌. വിദ്വേഷപ്രചാരണം നടത്തിയാൽ കടുത്ത നടപടി നേരിടും.


പ്രധാന വാർത്തകൾ
 Top