04 August Tuesday

ടെസ്റ്റ് വേണ്ട: 2500 രൂപയ്ക്ക് യുപിയില്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


ന്യൂഡൽഹി
കോവിഡ് ഇല്ല എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണോ, പരിശോധനയൊന്നും വേണ്ട, 2500 രൂപ കൊടുത്താല്‍ മതി. ഉത്തർപ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയുടേതാണ് ഓഫര്‍.

മറ്റു രോഗങ്ങൾക്കുള്ള ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കുമായി വരുന്നവര്‍ക്കാണ് പണംവാങ്ങി കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പണം നല്‍കിയാല്‍ സർട്ടിഫിക്കറ്റ്‌ കൊടുക്കാമെന്ന് ആശുപത്രിജീവനക്കാരന്‍ പറയുന്ന വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.  ഇതോടെ ആശുപത്രിയുടെ ലൈസൻസ്‌ മരവിപ്പിച്ചു. തീവ്രവ്യാപനമുള്ള മീററ്റിൽ ഇതുവരെ 1117 പേർക്ക്‌ രോ​ഗംബാധിച്ചു. 69 പേര്‍ മരിച്ചു. യുപിയിൽ ആകെ 28,061 രോ​ഗികള്‍, 785 മരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top