22 July Monday

കമൽനാഥിന്റെ സഹായികളുടെ വീടുകളിൽ റെയ‌്ഡ‌്; കോടികൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019


ന്യൂഡൽഹി
മധ്യപ്രദേശ‌് മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കമൽനാഥിന്റെ സഹായികളുടെ വീടുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ‌്ഡിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ‌ിന‌് ഉപയോഗിക്കാനിരുന്ന കള്ളപ്പണമാണ‌് പിടിച്ചെടുത്തതെന്ന‌് ആദായ നികുതി വൃത്തങ്ങൾ പറഞ്ഞു. മധ്യപ്രദേശ‌്, ഡൽഹി, ഗോവ എന്നിവിടങ്ങളിലായി അമ്പതോളം കേന്ദ്രങ്ങളിലാണ‌്  ഞായറാഴ‌്ച പുലർച്ചെ മൂന്നിന‌് റെയ‌്ഡ‌് ആരംഭിച്ചത‌്.  കമൽനാഥിന്റെ ഓഫീസർ ഓൺ സ‌്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്ന പ്രവീൺ കക്കാട‌്, മുൻ ഉപദേശകൻ രാജേന്ദ്ര പിഗ‌്ലാനി എന്നിവരുടെ വസതികളിലും ഓഫീസുകളിലും  റെയ‌്ഡ‌് നടത്തി.

വ്യവസായികളായ ബന്ധുക്കളുടെ വസതികളിലും ഓഫീസുകളിലും റെയ‌്ഡ‌് നടന്നു. മുന്നൂറോളം ഉദ്യോഗസ്ഥരാണ‌്  റെയ‌്ഡിനെത്തിയത‌്. മധ്യപ്രദേശിൽ ഭോപാലിലെയും ഇൻഡോറിലെയും വിവിധ കേന്ദ്രങ്ങളിലായിരുന്നു റെയ‌്ഡ‌്. സംസ്ഥാന  പൊലീസിന‌് പകരം കേന്ദ്രസേനയായ സിആർപിഎഫാണ‌്  റെയ‌്ഡിൽ സഹായിച്ചത‌്. ഡൽഹിയിൽ രാജേന്ദ്ര മിഗ‌്ലാനിയുടെ ഗ്രീൻ പാർക്കിലുള്ള വസതിയിലും ഇൻഡോറിൽ പ്രവീൺ കക്കാടിന്റെ വിജയ‌്നഗറിലുള്ള വസതിയിലും റെയ‌്ഡ‌് നടത്തി.


പ്രധാന വാർത്തകൾ
 Top