മണിപ്പുര്‍ കലാപം ; ജന്തര്‍മന്തറിൽ പ്രതിഷേധിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചു
ന്യൂഡൽഹി
കലാപം തുടങ്ങി രണ്ടു വര്‍ഷമാകാറായിട്ടും മണിപ്പുരിൽ സമാധാനം ഉറപ്പാക്കാനാകാത്ത മോദി സര്‍ക്കാരിനെതിരെ ഡൽഹി ജന്തര്‍മന്തറിൽ പ്രതിഷേധിക്കാൻ ഇന്ത്യ കൂട്ടായ്മയ്ക്ക് അനുമതി നിഷേധിച്ചു. മണിപ്പുരിലെ 10 പ്രതിപക്ഷ പാര്‍ടികളടങ്ങുന്ന കൂട്ടായ്മയാണ് ജന്തര്‍മന്തറിൽ പ്രതിഷേധ ധര്‍ണ നടത്താൻ തീരുമാനിച്ചത്. അനുമതി നിഷേധിച്ചാലും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂട്ടായ്മ കത്തുനൽകി. ഈ വര്‍ഷം അവസാനിക്കും മുമ്പ് തന്നെ പ്രധാനമന്ത്രി മണിപ്പുരിലെത്തണം. അതിനു പറ്റില്ലെങ്കിൽ മണിപ്പുരിലെ എല്ലാ പാര്‍ടികളെയും ഡൽഹിയിലെ വസതിയിലോ, ഓഫീസിലോ ക്ഷണിച്ച് ചര്‍ച്ച നടത്തണം. സമാധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
2023 മെയ് 3ന് കലാപം തുടങ്ങിയ ശേഷം ഇതുവരെ ബിജെപി ഭരിക്കുന്ന മണിപ്പുര്‍ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെതിരെ വിമര്‍ശം ശക്തമാണ്.
0 comments