22 September Tuesday

മനോജ്‌ സിൻഹ ജമ്മു കശ്‌മീർ ലഫ്‌റ്റനന്റ്‌ ഗവർണര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോജ്‌ സിൻഹയെ ജമ്മു കശ്‌മീർ ലഫ്‌റ്റനന്റ്‌ ഗവർണറായി  നിയമിച്ചു.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ‌‌ ആദ്യ ലഫ്‌. ഗവർണർ ഗിരീഷ്‌ ചന്ദ്ര മുർമു രാജിവച്ചതോടെയാണ്‌ പുതിയ നിയമനം.‌ 4ജി സേവനം അനുവദിക്കാമെന്നതടക്കം കേന്ദ്ര നിലപാടിനു വിരുദ്ധമായി നടത്തിയ പ്രതികരണങ്ങളാണ് മുർമുവിന്റെ ‌സ്ഥാനചലനത്തിന്‌ വഴിവച്ചത്. മുർമുവിനെ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് റിപ്പോർട്ടുണ്ട്. നിലവിലെ സിഎജി രാജീവ് മെഹ്റിഷി ദിവസങ്ങള്‍ക്കുള്ളില്‍ വിരമിക്കും.നരേന്ദ്ര മോഡി, അമിത്‌ ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവാണ് മനോജ്‌ സിൻഹ. ഉത്തർപ്രദേശിലെ ഘാസിപുരിൽനിന്ന്‌ മൂന്ന്‌ തവണ എംപിയായി. റെയിൽവേ, ടെലികോം സഹമന്ത്രിയായി. 2019ൽ ഘാസിപുരിൽ തോറ്റു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top