22 September Tuesday

4 പ്രതികൾ ഭൂമിപൂജയിൽ പങ്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ്‌ തകർത്ത ക്രിമിനൽ ഗൂഢാലോചന കേസിൽ പ്രതികളായ നാലുപേർ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്തു. ഉമ ഭാരതി, സാധ്വി ഋതംബര, മഹന്ത്‌ നൃത്യ ഗോപാൽ ദാസ്‌, വിഎച്ച്‌പി നേതാവ്‌ ചമ്പത്‌ രവി എന്നിവർ. കേസിന്റെ വിചാരണ നടക്കുന്ന ലഖ്‌നൗ സിബിഐ കോടതിയിൽ ഇവർ ഹാജരായിരുന്നു. ആഗസ്‌ത്‌ 31നകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ്‌ സുപ്രീംകോടതി നിർദേശം. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ബാബ്‌റി മസ്‌ജിദ്‌ തകർക്കാന്‍ കർസേവകരെ പ്രേരിപ്പിച്ചവരില്‍ പ്രധാനികളാണ്  ഉമാഭാരതിയും ഋതംബരയും.
വിഎച്ച്‌പി നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസിന്റെ അധ്യക്ഷനാണ്‌ ഗോപാൽ ദാസ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top