22 September Tuesday

‌മല്യയുടെ സത്യവാങ്‌മൂലം സുപ്രീംകോടതിയിൽനിന്ന്‌ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി
സാമ്പത്തികക്കുറ്റവാളി വിജയ്‌ മല്യക്ക്‌ എതിരായ കോടതിഅലക്ഷ്യ കേസിലെ നിർണായക രേഖ സുപ്രീംകോടതി ഫയലിൽനിന്ന്‌ കാണാതായി. വിജയ്‌ മല്യ കോടതിഅലക്ഷ്യകേസിൽ കുറ്റക്കാരനാണെന്ന്‌ സുപ്രീംകോടതി 2017 മേയിൽ ഉത്തരവിട്ടു. മല്യയുടെ പുനഃപരിശോധനാ ഹർജിയാണ്‌ വ്യാഴാഴ്‌ച ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ പരിഗണിച്ചത്‌‌. കേസുമായി ബന്ധപ്പെട്ട്‌ 2019 ജനുവരിയിൽ വിജയ്‌ മല്യ സമർപ്പിച്ച മറുപടി സത്യവാങ്‌മൂലം ഫയലിൽ കാണുന്നില്ലെന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ ചൂണ്ടിക്കാ‌ട്ടി.

കേസ്‌ ഫയലിൽ മറുപടി കാണേണ്ടതാണെന്ന്‌ മല്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജയ്‌ മുനിം പ്രതികരിച്ചു. എന്നാൽ, ഫയലിൽ മറുപടി കാണാനില്ലെന്നും വീണ്ടും മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. തുടർന്ന്‌, കേസ്‌ പരിഗണിക്കുന്നത്‌ 20ലേക്ക്‌ മാറ്റി. എസ്‌ബിഐ ഉൾപ്പെടെ 13 ബാങ്കിന്റെ കൺസോർഷ്യത്തിൽനിന്ന്‌ 9000 കോടി വായ്‌പ തട്ടിച്ച് 2016ലാണ് ‌മല്യ രാജ്യംവിട്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top