19 September Saturday

സ്വർണപ്പണയത്തില്‍ 90 ശതമാനംവരെ വായ്‌പ ; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി  
കാർഷികേതര ആവശ്യങ്ങൾക്ക്‌ സ്വർണപ്പണയത്തിന്മേൽ വിലയുടെ 90 ശതമാനംവരെ വായ്‌പ നൽകാൻ റിസർവ്‌ ബാങ്ക്‌ നിർദേശം. 2021 മാർച്ച്‌ 31 വരെയാണ്‌ ഈ സൗകര്യം. നിലവിൽ 75 ശതമാനംവരെയാണ്‌ വായ്‌പ‌.

കടക്കെണിയിലായ ചെറുകിട, ഇടത്തരം, സൂക്ഷ്‌മ സംരംഭങ്ങൾക്ക്‌ വായ്‌പ തിരിച്ചടവ്‌ പുനഃക്രമീകരിക്കാന്‍ മാർച്ച്‌ 31 വരെ സമയം നല്‍കി. റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നും പണനയ അവലോകന സമിതി തീരുമാനിച്ചു.
കാർഡും മൊബൈലും ഉപയോഗിച്ച്‌ ചില്ലറ പണമിടപാട് ഓഫ്‌ലൈനിൽ നടത്താൻ സംവിധാനം ഒരുക്കും. അരലക്ഷത്തില്‍ കൂടുതലുള്ള പണമിടപാടുകൾ ചെക്ക്‌ വഴി നടത്താൻ പ്രോത്സാഹിപ്പിക്കും. കോവിഡ് വായ്‌പമേഖലയിലുണ്ടാക്കിയ ആഘാതം  പരിശോധിക്കാൻ കെ വി കാമത്ത്‌ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ദേശീയ ഹൗസിങ്‌ ബാങ്കിനും നബാർഡിനും 5,000 കോടി രൂപ വീതം അധിക ധനസഹായം നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top