14 August Friday

സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ കൊലപ്പെടുത്തി

ഗോപിUpdated: Tuesday Jul 7, 2020



കൊൽക്കത്ത
അഴിമതിക്കെതിരായ സമരത്തിന് നേതൃത്വം നൽകിയ സിപിഐ എം പ്രവർത്തകനെ നന്ദി​ഗ്രാമിൽ തൃണമൂലുകാർ കൊലപ്പെടുത്തി. സജീവപ്രവർത്തകനായ ദേബ് ബ്രദ  ഭൂയ്യയെ വീട് അക്രമിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഇഷ്ടിക കളത്തിൽവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യക്കും രണ്ട് പെൺമക്കൾക്കും മർദനമേറ്റു.

രാത്രി വിവരം അറിയിച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ല. പ്രവർത്തകരുടെ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെ മൃതശരീരം കണ്ടെത്തി. ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ഉംപുൻ ചുഴലിക്കാറ്റ് ദുരിതാശ്വാസം, കോവിഡ് സഹായ വിതരണം എന്നിവയിൽ സംസ്ഥാന വ്യാപകമായി വൻ അഴിമതി നടക്കുന്നതിനെതിരെ നന്ദിഗ്രാം, ഖേജുരി മേഖലകളിൽ നാട്ടുകാർ സജീവമായി രംഗത്തുവന്നിരുന്നു. പ്രതിഷേധത്തിൽ ദേബ് മുൻപന്തിയിലുണ്ടായിരുന്നു.  പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ പിന്തുടർന്നെത്തിയാണ് തട്ടിക്കൊണ്ടുപോയത്.

ഖേജുരി പൊലീസ് സ്‌റ്റേഷനുമുന്നിൽ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഹോമാംശു ദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top