14 August Friday

250 ലേറെ തൊഴിലാളികൾക്ക്‌ രോ​ഗം; പ്ലാന്റ്‌ അടച്ചിടാതെ ബജാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ന്യൂഡൽഹി
250 ലേറെ തൊഴിലാളികൾക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ച പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബജാജ്‌ ഓട്ടോ ഫാക്ടറി അടച്ചിടണമെന്ന ആവശ്യം ശക്തമായി.‌ 8,000ത്തോളം തൊഴിലാളികളുള്ള ഫാക്ടറിയില്‍ 140പേര്‍ക്ക് രോ​ഗമുണ്ടെന്നും രണ്ട്‌ പേർ മരിച്ചെന്നും ജൂൺ 26ന്‌ മാനേജ്‌മെന്റ്‌ വെളിപ്പെടുത്തി. എന്നാൽ, 250 ലേറെ പേർക്ക്‌ രോഗം സ്ഥിരീകരിച്ചെന്നാണ്‌ ഔറംഗബാദ്‌ ജില്ലാഅധികൃതരുടെ റിപ്പോർട്ട്‌.

രണ്ടാഴ്ചത്തേക്കെങ്കിലും ഫാക്ടറി അടച്ചിടണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം മാനേജ്‌മെന്റ്‌ അംഗീകരിച്ചില്ല. ഫാക്ടറി അടച്ചിട്ടതുകൊണ്ട്‌ രോഗം തടയാനാകില്ലെന്നാണ്‌ മാനേജ്‌മെന്റ്‌ നിലപാട്‌. ജോലിക്ക്‌ ഹാജരാകാത്ത തൊഴിലാളികളുടെ മുഴുവൻ ശമ്പളവും വെട്ടിക്കുറയ്‌ക്കുമെന്നും‌ ഉത്തരവിറക്കി. വർഷം 30 ലക്ഷത്തിലേറെ ബൈക്കുകളും മറ്റ്‌ വാഹനങ്ങളുമാണ് വലൂജിലെ ഫാക്ടറിയില്‍നിന്ന് പുറത്തിറക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top