22 June Tuesday

മാധ്യമ റിപ്പോർട്ടിങ് : ഭരണഘടനാ സ്ഥാപനങ്ങൾ 
പരാതിപറയുന്നത് അനുചിതം ; വാക്കാൽ പരാമർശവും സംവാദങ്ങളും 
റിപ്പോർട്ടു ചെയ്യാമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


ന്യൂഡൽഹി
മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിനെതിരെ ഭരണഘടനാ സ്ഥാപനങ്ങൾ പരാതിപ്പെടാതിരിക്കുന്നതാണ്‌ ഉചിതമെന്ന്‌ സുപ്രീംകോടതി. കോടതികൾ വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങളും കോടതിമുറികളിൽ ജഡ്‌ജിമാരും അഭിഭാഷകരും നടത്തുന്ന സംവാദങ്ങളും റിപ്പോർട്ട്‌ ചെയ്യാൻ മാധ്യമങ്ങൾക്ക്‌ പൂർണ അവകാശം ഉണ്ടെന്നും ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. മദ്രാസ്‌ ഹൈക്കോടതിയിലെ കേസിൽ കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ വിലക്കണമെന്ന തെരഞ്ഞെടുപ്പുകമീഷന്റെ ആവശ്യം തള്ളി.

സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനാ പ്രാധാന്യമുള്ള നിരവധി സുപ്രധാന കേസുകൾ കോടതികൾ പരിഗണിച്ചിട്ടുണ്ട്‌. അത്തരം കേസുകളിൽ കോടതികൾ പുറപ്പെടുവിച്ച വിധിന്യായങ്ങൾ മാത്രമല്ല, മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. ജഡ്‌ജിമാരും അഭിഭാഷകരും തമ്മിലുണ്ടായിട്ടുള്ള വിവിധ തരത്തിലുള്ള സംവാദങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതൊക്കെ ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ഈ സാഹചര്യത്തിൽ കോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്‌താൽ മതിയെന്ന രീതിയിൽ മാധ്യമങ്ങൾക്ക്‌ വിലക്കേർപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പുകമീഷന്റെ വാദം ന്യായീകരിക്കാനാകില്ല.
തമിഴ്‌നാട്ടിൽ കോവിഡ്‌ വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന ഹൈക്കോടതിയുടെ വാക്കാലുള്ള  നിരീക്ഷണം വന്നതോടെയാണ് കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top