ന്യൂഡൽഹി > കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് അജണ്ടയ്ക്കെതിരെ രാജ്യസഭയിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ആർഎസ്എസിന്റെ കാര്യവാഹക് ബോംബെറിയുന്ന ചിത്രം ഉൾപ്പടെ ഉയർത്തിക്കാട്ടിയാണ് എംപിമാർ പ്രതിഷേധിച്ചത്. ടി കെ രംഗരാജൻ, കെ കെ രാഗേഷ്, കെ സോമപ്രസാദ്, ബിനോയ് വിശ്വം, ജർണാദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.