21 February Thursday

സിബിഐയിലെ അട്ടിമറി: വിധി ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

ന്യൂഡൽഹി > സിബിഐ ഡയറക്ടായ അലോക‌് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച‌് താൽക്കാലിക ഡയറക്ടറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിക്ക‌് എതിരായ ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ‌്ച വിധി പുറപ്പെടുവിക്കും. സർക്കാർ നടപടിക്ക‌് എതിരെ സിബിഐ ഡയറക്ടർ അലോക‌് വർമയും സന്നദ്ധസംഘടനയായ കോമൺകോസ‌ും അടക്കമുള്ളവര്‍ സമർപ്പിച്ച ഹർജികളിൽ ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻഗൊഗൊയ‌് അദ്ധ്യക്ഷനായ ബെഞ്ചാണ‌് വിധി പുറപ്പെടുവിക്കുക. പ്രധാനമന്ത്രിയുടെയും അമിത‌്ഷായുടെയും പ്രിയങ്കരനായ സിബിഐ സ‌്പെഷ്യൽ ഡയറക്ടർ അസ‌്താനയ‌്ക്ക‌് എതിരെ കേസ‌് രജിസ‌്റ്റർ ചെയ‌്തതിന‌് പിന്നാലെ 2018 ഒക്ടോബർ 29ന‌ാണ് അലോക‌് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top