Deshabhimani

12 കുക്കികളുടെ മൃതദേഹം സംസ്കരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 03:01 AM | 0 min read


ഇംഫാൽ
ജിരിബാമിൽ സിആര്‍പിഎഫ് കൂട്ടക്കൊല ചെയ്‌ത 10 പേരുടേതുള്‍പ്പെടെ കൊല്ലപ്പെട്ട 12 കുക്കികളുടെയും മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.  ചുരാചന്ദ്പുരിലെ തുയിബോങ്ങിലെ പീസ് ​ഗ്രൗണ്ടിൽ നടന്ന അനുസ്‌മരണ ചടങ്ങളുകള്‍ക്കുശേഷം സെഹ്കനിലെ സെമിത്തേരിയിൽ സംസ്‌കാരം നടന്നു. മൗനജാഥയും സംഘടിപ്പിച്ചു.

ജിരിബാമിൽ സിആര്‍‍പിഎഫുകാര്‍ വെടിവച്ചുകൊന്ന പത്തുപേരുടെയും പോസ്റ്റ്മോര്‍ട്ടം അസമിൽ സിൽച്ചര്‍മെഡിക്കൽ കോളേജിൽ ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. ഇതിനുശേഷമാണ് മൃതദേ​ഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്തത്. മിക്കവരുടെയും പിറകിലാണ് വെടിയേറ്റതെന്നും കണ്ണുകള്‍ ഇല്ലാത്ത നിലയിലാണ് മൃതദേഹമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
 



deshabhimani section

Related News

0 comments
Sort by

Home