09 August Sunday

വെടിവെച്ചുകൊല്ലൽ ഇതാദ്യമല്ല; വാറങ്കലിൽ ആസിഡ്‌ കേസ്‌ പ്രതികളെ കൊന്നതും സജ്ജനാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

പൊലീസ്‌ കമ്മീഷണർ വി സി സജ്ജനാർ

ഹൈദരാബാദ്>  വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ചുട്ടുകൊന്ന കേസിലെ പ്രതികളായ നാലുപേരെ വെടിവെച്ചു കൊല്ലാൻ നേതൃത്വം നൽകിയ പൊലീസ്‌ കമ്മീഷണര്‍ വി സി സജ്ജനാര്‍ ഇതാദ്യമായല്ല പ്രതികളെ വെടിവെച്ചുകൊല്ലുന്നത്‌.  2008ൽ വാറങ്കലിൽ  ആസിഡ്‌ ആക്രമണ കേസിലെ  പ്രതികളായ മൂന്ന്‌പേരെ വെടിവെച്ചു കൊന്നത്‌ അന്ന്‌ പൊലീസ്‌ സൂപ്രണ്ട്‌ ആയിരുന്ന വി സി സജ്ജനാരുടെ നേതൃത്വത്തിലാണ്‌.

 പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ഒഴിച്ച എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
                                                                                                                                                                                                                                                                                                                                                                                           
തെളിവെടുപ്പിനിടെ പൊലീസിന്‌ നേരെ ആസിഡ്‌ ഒഴിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കുവേണ്ടി വെടിവെച്ചുവെന്നാണ്‌ പറഞ്ഞിരുന്നത്‌. ആസിഡ് ആക്രമണത്തിനെതിരെ അന്ന് വലിയ ജനരോഷമുയർന്നിരുന്നു.
                                                                                                                                                                                                                                                                                                             
സജ്ജനാർ നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടുല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top