22 September Tuesday

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : തോക്കിന്‍മുനയില്‍ ജനത

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

നിയന്ത്രണങ്ങളുടെ ഭാഗമായി ദോഡാ ജില്ലയിലെ ബാദർവയിൽ കാവൽ നിൽക്കുന്ന സുരക്ഷാഉദ്യോഗസ്ഥൻ


ന്യൂഡൽഹി
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാംവാർഷികത്തിൽ താഴ്‌വരയിൽ ജനജീവിതം പൂർണമായി സ്‌തംഭിച്ചു. താഴ്‌വരയിൽ മൂന്നുദിവസത്തെ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. വൻ സേനാവിന്യാസം നടത്തി. ബാരിക്കേഡുകളും മുള്ളുകമ്പിയും നിരത്തി വഴികൾ തടഞ്ഞു. വാഹനഗതാഗതവും കടകൾ പ്രവർത്തിക്കുന്നതും വിലക്കി.
മാസങ്ങളായി വീട്ടുതടങ്കലിൽ കഴിഞ്ഞ ബിജെപി ഇതര രാഷ്‌ട്രീയ നേതാക്കൾക്ക്‌ സ്വതന്ത്ര ഇടപെടലുകൾക്ക്‌ ഇപ്പോഴും അവസരമില്ല.

മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്‌ പ്രസിഡന്റുമായ ഫറൂഖ്‌ അബ്ദുള്ള വളിച്ച വിവിധ പാർടി നേതാക്കളുടെ യോഗം നടത്താനായില്ല. വസതിയിൽ ചേരാന്‍ ഉദ്ദേശിച്ച യോഗം കടുത്തനിയന്ത്രണം കാരണം‌ മുടങ്ങി. അതേസമയം, ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാർഷികം ആഘോഷിച്ചു. കോവിഡ്‌ പ്രതിസന്ധിക്കിടയിലും നേതാക്കൾ സംഘടിച്ച്‌ മധുരം പങ്കുവച്ചു. കശ്‌മീർ ജനതയുടെ അവകാശങ്ങൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി തട്ടിയെടുത്ത ആഗസ്‌ത്‌ അഞ്ച്‌ ജമ്മു കശ്‌മീരിന്റെ ചരിത്രത്തിലെ ഇരുണ്ട ഏടാണെന്ന്‌ നാഷണൽ കോൺഫറൻസ്‌ പ്രതികരിച്ചു.
അടിച്ചേൽപ്പിച്ച നിശബ്ദത വികാരങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി ട്വീറ്റുചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top