26 September Saturday

ജനദ്രോഹ നയങ്ങൾക്കെതിരെ മഹിളാ സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം 28ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


ന്യൂഡൽഹി
കോവിഡ്‌ കാലത്തും കേന്ദ്രസർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ ദേശീയ മഹിളാ സംഘടനകൾ സംയുക്തമായി ആഗസ്‌ത്‌ 28ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ,  എൻഎഫ്‌ഐഡബ്ല്യു, എഐപിഡബ്ല്യുഎ, പിഎംഎസ്‌, എഐഎഎംഎസ്‌‌ എന്നീ സംഘടനകള്‍‌ പ്രതിഷേധത്തിൽ അണിനിരക്കും. എല്ലാ‌ സംസ്ഥാനങ്ങളിലും മഹിളാ സംഘടനകൾ സംയുക്തമായി പ്രതിഷേധ സംഗമം നടത്തും.
തൊഴിലാളികളും കർഷകരും വിദ്യാർഥികളും പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് സം​ഘടനകള്‍‌ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

കുടിയേറ്റത്തൊഴിലാളികൾ, സ്‌ത്രീകൾ, തൊഴിലാളികൾ തുടങ്ങി കോവിഡ്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സാമ്പത്തിക സഹായം , ഭക്ഷ്യസുരക്ഷ, തൊഴിൽ, തുടങ്ങിയവയൊരുക്കാന്‍ മോഡി സർക്കാർ ഒന്നുംചെയ്യുന്നില്ല. പകർച്ചവ്യാധി മറയാക്കി ജനാധിപത്യ സംവിധാനങ്ങൾക്കുനേരെ സംഘടിത ആക്രമണം നടത്തുന്നു. കോർപറേറ്റ്‌ അനുകൂല നിലപാടുകൾ കേന്ദ്രം ശക്തമാക്കി. പ്രതിഷേധിക്കുന്ന സാമൂഹ്യ പ്രവർത്തകരും വിദ്യാർഥിക‌ളും അറസ്റ്റിലാകുന്നു.

മാധ്യമപ്രവർത്തകരെയും മുതിർന്ന പൗരന്മാരെയും മഹാമാരികാലത്തും അറസ്‌റ്റുചെയ്‌തു. സ്‌ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമം വർധിച്ചു. കോവിഡിനെകുറിച്ച്‌ അശാസ്‌ത്രീയത പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം നടപടികൾ അവസാനിപ്പിച്ച്‌ സ്‌ത്രീകൾക്കും സാധാരണക്കാർക്കും പിന്തുണ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ്‌ ദേശവ്യാപക പ്രക്ഷോഭം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top