22 September Tuesday

മോഡിയെ പ്രശംസിച്ച ഡിഎംകെ എംഎൽഎയ്‌ക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


ചെന്നൈ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച  എംഎൽഎ കു കാ സെൽവത്തിനെ ഡിഎംകെ സ‌സ്‌പെൻഡ്‌ ചെയ്തു. മോഡിയെ പ്രശംസിച്ച അടുത്ത ദിവസം തന്നെ എംഎൽഎ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചിരുന്നു.

സ‌സ്‌പെൻഡ്‌ ചെയ്താലും താൻ ജനങ്ങൾക്കു‌വേണ്ടി പ്രവർത്തിക്കും. രണ്ടു‌ ദശാബ്‌ദമായി പാർടിക്കു‌വേണ്ടി പ്രവർത്തിച്ചിട്ടും പടിഞ്ഞാറൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ചില്ല. നേതാക്കൾ ഡിഎംകെയെ കുടുംബപാർടിയായി മാറ്റുകയാണെന്നുമായിരുന്നു സെൽവത്തിന്റെ പ്രതികരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top