04 July Saturday

ഒരേസമയം 25 സ്‌കൂളിൽ അധ്യാപിക; തട്ടിയത്‌ ഒരുകോടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


ലഖ്‌നൗ
ഉത്തർപ്രദേശിൽ ഒരേസമയം 25 സ്‌കൂളിൽ 13 മാസം ജോലി ചെയ്ത്‌ അധ്യാപിക നേടിയത്‌‌ ഒരുകോടി രൂപ.  കസ്‌തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ മുഴുവൻ സമയ സയൻസ്‌ അധ്യാപിക അനാമിക ശുക്ലയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

അംബേദ്‌കർ നഗർ, ബാഗ്‌പത്‌, അലിഗർഹ്‌, ഷരൺപുർ, പ്രയാഗ്‌രാജ്‌ എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളിലാണ്‌ ഇവർ  പഠിപ്പിച്ചത്‌. അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കവെയാണ്‌ തട്ടിപ്പ്‌ വെളിച്ചം കണ്ടത്‌. മാനവ്‌ സമ്പദ‌ പോർട്ടലിൽ അധ്യാപകരുടെ വ്യക്തി വിവരങ്ങൾ, ജോലിക്ക്‌‌ കയറിയ സമയം, സ്ഥാനക്കയറ്റം എന്നിവ രേഖപ്പെടുത്തണമായിരുന്നു. അങ്ങിനെ 25 സ്‌കൂളിൽ അനാമിക ശുക്ല എന്ന്‌ ഒരേ പേരിൽ വിവരങ്ങൾ കണ്ടതിനെത്തുടർന്നാണ്‌ അന്വേഷണം ആരംഭിച്ചത്‌. 

പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ തുടക്കമിട്ട റസിഡൻഷ്യൽ സ്‌കൂളാണ്‌  കസ്‌തൂർബ ഗാന്ധി ബാലിക വിദ്യാലയം. ഉത്തർപ്രദേശിൽ ബ്ലോക്ക്‌‌ അടിസ്ഥാനത്തിലാണ്‌  ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.
 


പ്രധാന വാർത്തകൾ
 Top