ന്യൂഡല്‍ഹി > രാജ്യത്തെ ഏറ്റവും വേഗമേറിയ സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. നിസാമുദീന്‍– ആഗ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ 200 കിലോമീറ്റര്‍ പിന്നിടാന്‍ 100 മിനിറ്റ് മതി. റെയില്‍മന്ത്രി സുരേഷ് പ്രഭുവാണ് ചൊവ്വാഴ്ച ഫ്ളാഗ് ഓഫ് ചെയ്തത്.
നൂറ്ററുപതു കിലോമീറ്ററാണ് മണിക്കൂറില്‍ പരമാവധി വേഗം. രണ്ട് എക്സിക്യൂട്ടീവ് എസി ചെയര്‍ കാര്‍, എട്ട് എസി ചെയര്‍ കാര്‍ ഉള്‍പ്പെടെ 12 കമ്പാര്‍ട്മെന്റുകളാണ് ട്രെയിനുള്ളത്. നിസാമുദീന്‍ സ്റ്റേഷനില്‍നിന്നാണ് സര്‍വീസ.് സൌജന്യ വൈഫൈ സേവനം, മികച്ച കാറ്ററിങ് സര്‍വീസ് തുടങ്ങിയ പ്രത്യേകതകളുണ്ട്. അതേസമയം, ശതാബ്ദി ട്രെയിന്‍ നിരക്കിനേക്കാള്‍ ടിക്കറ്റ് ചാര്‍ജാണ് ഗതിമാന്‍. എസിക്ക് 750ഉം എക്സിക്യൂട്ടീവ് എസി ചെയര്‍കാറിന് 1500 രൂപയും. സൌജന്യയാത്ര അനുവദിക്കില്ല.
ആഴ്ചയില്‍ വെള്ളിയാഴ്ചയൊഴികെ ആറുദിവസവും സര്‍വീസുണ്ടാകും. രാവിലെ 8.10ന് നിസാമുദീനില്‍നിന്ന് ആഗ്രയിലേക്കും വൈകിട്ട് 5.50ന് ആഗ്രയില്‍നിന്ന് നിസാമുദീനിലേക്കും ട്രെയിന്‍ പുറപ്പെടും.
കാണ്‍പുര്‍– ഡല്‍ഹി, ചണ്ഡിഗഡ്– ഡല്‍ഹി, ഹൈദരാബാദ്– ചെന്നൈ, നാഗ്പുര്‍– ബിലാസ്പുര്‍, ഗോവ– മുംബൈ, നാഗ്പുര്‍– സെക്കന്തരാബാദ് തുടങ്ങി ഒമ്പത് സര്‍വീസുകൂടി ആരംഭിക്കാന്‍ റെയില്‍വേക്ക് പദ്ധതിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..