02 December Monday

ഡ്രഡ്‌ജർ അഴിമതിക്കേസ്‌ ; കേന്ദ്ര സർക്കാരിനെ കക്ഷിചേർക്കാൻ സുപ്രീംകോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


ന്യൂഡൽഹി
മുൻ ഡിജിപി ജേക്കബ്‌ തോമസിന്‌ എതിരായ ഡ്രഡ്‌ജർ അഴിമതിക്കേസിൽ കേന്ദ്രസർക്കാരിനെക്കൂടി കക്ഷിചേർക്കാൻ സുപ്രീംകോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട്‌ ഡച്ച്‌ കമ്പനി ഐഎച്ച്‌സി ബീവെറിനെ കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കമ്പനിയുടെ വിശദാംശങ്ങൾ ആരാഞ്ഞ്‌ കേന്ദ്രസർക്കാർ സിബിഐ മുഖേന നെതർലൻഡ്‌സ്‌ സർക്കാരിന്‌ കത്ത്‌ നൽകി. തിങ്കളാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാർ ഈ കാര്യം കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിസഹകരണം കാരണം കേസ്‌ പലതവണ മാറ്റിവച്ചതായി പരാതിക്കാരൻ സത്യൻ നരവൂരിന്റെ അഭിഭാഷകൻ കാളീശ്വരം രാജ്‌ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, കേന്ദ്രസർക്കാരിനെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനസർക്കാരിന്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത്‌മുത്തുരാജ്‌, സ്‌റ്റാൻഡിങ്‌ കോൺസൽ ഹർഷദ്‌ വി ഹമീദ്‌ എന്നിവർ ഹാജരായി.

ജേക്കബ്‌തോമസ്‌ തുറമുഖവകുപ്പ്‌ ഡയറക്ടർ ആയിരിക്കേ ഡച്ച്‌ കമ്പനിയിൽനിന്നും ഡ്രഡ്‌ജർ ഇറക്കുമതി ചെയ്‌തതിൽ അഴിമതിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി 2019ലാണ്‌ വിജിലൻസ്‌ കേസെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top