Deshabhimani

ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്‌ തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 02:14 AM | 0 min read


ന്യൂഡൽഹി
ഉത്തർപ്രദേശിൽ ആദിത്യനാഥിന്റെ ഭരണത്തിൽ സുപ്രധാന പദവികളിലെല്ലാം ഠാക്കൂർ വിഭാഗക്കാരെ കുത്തിനിറച്ചെന്ന റിപ്പോർട്ട്‌ പുറത്തുവിട്ട മാധ്യമപ്രവർത്തകന്‌ എതിരായ കേസിലെ തുടർനടപടി തടഞ്ഞ്‌ സുപ്രീംകോടതി. മാധ്യമപ്രവർത്തകനായ അഭിഷേക്‌ ഉപാധ്യായക്ക്‌ എതിരെ അറസ്റ്റ്‌ ഉൾപ്പടെയുള്ള നടപടികൾ പാടില്ലെന്ന്‌ ജസ്റ്റിസ്‌ ഹൃഷികേശ്‌റോയ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകന്‌ എതിരെ ക്രിമിനൽക്കേസ്‌ അടിച്ചേൽപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും നിരീക്ഷിച്ചു.  യുപി പൊലീസിന്റെ എഫ്‌ഐആറിൽ ആദിത്യനാഥിനെ  ‘ദൈവത്തിന്റെ അവതാരം’ എന്നാണ്‌ പരാമർശിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home