22 September Tuesday

ബിജെപിയുടെ ‘സുരക്ഷാവലയം’ വിട്ടാല്‍ ചര്‍ച്ചയാകാം ; പൈലറ്റ് പക്ഷത്തോട് കോണ്‍​ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി
രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാര്‍ ബിജെപിയുടെ ‘സുരക്ഷാവലയം’ വിട്ട്‌ പുറത്തുവന്നാല്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ചയാകാമെന്ന് കോണ്‍​ഗ്രസ് ദേശീയനേതൃത്വം. ബിജെപിയുടെ ആതിഥേയത്വവും സുരക്ഷയും ഉപേക്ഷിച്ച്‌ എംഎൽഎമാർ രാജസ്ഥാനിലേക്ക്‌ മടങ്ങിവന്നാൽമാത്രമേ  ചർച്ചയ്‌ക്ക്‌ വഴിയൊരുങ്ങു–- കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജെവാല ട്വിറ്ററില്‍ കുറിച്ചു.

ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടിലാണ് വിമത എംഎല്‍എമാര്‍. ഈ മാസം 14ന് നിയമസഭ ചേരാനിരിക്കെ രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വിമതരെ അനുനയിപ്പിക്കാനുള്ള അവസാനശ്രമത്തിലാണ് കോണ്‍​ഗ്രസ്. സച്ചിൻപൈലറ്റ്‌ പക്ഷത്തെ കടന്നാക്രമിച്ചിരുന്ന മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും കഴിഞ്ഞദിവസം നിലപാട്‌ മയപ്പെടുത്തി. ഹൈക്കമാൻഡ്‌ ക്ഷമിച്ചാൽ വിമത എംഎൽഎമാരെ സ്വീകരിക്കാമെന്നായിരുന്നു പ്രതികരണം.
ഇതിന്റെ തുടർച്ചയാണ് സുർജെവാലയുടെ ട്വിറ്റര്‍ പ്രതികരണം. സച്ചിൻ പൈലറ്റും 18 എംഎൽഎമാരും നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top